ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ അവിസ്മരണീയമായ ഒരു അദ്ധ്യായം എഴുതിച്ചേര്‍ത്ത ഗ്രാമം. കൃഷിക്കാരനെ അടിമകളെ പോലെ കരുതിയിരുന്ന ഭൂപ്രഭുക്കളുടെ ഉറക്കം കെടുത്തിയ കര്‍ഷക സംഘം ഇന്ത്യയില്‍ ആദ്യമായി പിറന്നു വീണത് ഈ ഗ്രാമത്തിലാണ്(1935).ശ്രീ.വിഷ്ണു ഭാരതീയനും, കെ.എ.കേരളീയനും, കെ.പി.ആര്.ഗോപാലനും, ഇ.കുഞ്ഞിരാമന് നായരും ഇ.പി.യും മാധവന് നമ്പ്യാരും തേരാളികളായിരുന്ന "കൊളച്ചേരി കര്‍ഷക സംഘം" ജന്മിത്വത്തിനെതിരെ നടത്തിയ വീറുറ്റ സമരങ്ങളുടെ കഥ കേരളത്തിന്റെ ചരിത്രമായി. ഒപ്പം നണിയൂര്‍ എന്ന ഗ്രാമവും!
Friday, July 8, 2011
Wednesday, March 23, 2011
Friday, June 11, 2010
കവിത
അറേബ്യന്‍ മലയാളികള്‍
രചന : വിജയന്‍ നണിയൂര്‍
__________________________________
ഈന്തപ്പനത്തോട്ടങ്ങളില്‍
സ്വപ്നങ്ങളെ തളകളാക്കി
ഉയരങ്ങള്‍ കീഴടക്കുമ്പോഴും
എണ്ണക്കിണറുകളില്‍ ജീവന്‍ചുമന്ന്
ഉറവകളുടെ ഉയിര്തേടി
ഉയലുമ്പോഴും
ഉത്തുംഗ സൌധങ്ങളുടെ ലാസ്യഭാവങ്ങള്‍ക്ക്
സഹനഭാവം കൊണ്ട്
ചാരുത ചാര്‍ത്തുമ്പോഴും
കാതങ്ങള്‍താണ്ടി തിരയടിച്ചെത്തുന്ന
പ്രിയപ്പെട്ടവരുടെ സ്നേഹ പരിഭവങ്ങളുടെ
ചൂടും ചൂരുമേറ്റ്‌വാങ്ങി
മനസ്സിന്‍റെ നെരിപ്പോടില്‍
കനലുകളാക്കി കിനാവ് കായുന്നിവര്‍
ഞങ്ങള്‍ അറേബ്യന്‍ മലയാളികള്‍
പൊരുത്തക്കേടുകളോടിണങ്ങിയും പിണങ്ങിയും
പൊറുതിക്കര്ത്ഥം തേടുമ്പോഴും
സര്‍ഗ്ഗചേതനയുടെ ശാദ്വല തീരംപൂകി
കൈരളിക്കഭിമാനമായ് തീരുന്നിവര്‍
ഞങ്ങള്‍ അറേബ്യന്‍ മലയാളികള്‍
ഈ ഊഷരഭൂമിയെ
സുസ്മിതകുസുമങ്ങളുടെ പൂങ്കാവനങ്ങളായും
പ്രൌഡിയാര്‍ന്ന രാജവീഥികളായും
മനംകവരുന്ന മണിമന്ദിരങ്ങളുടെ
വിസ്മയലോകവുമാക്കിയുയര്‍ത്തവേ
രക്തസാക്ഷികളാകേണ്ടിവന്ന
ഭാരതാംബയുടെ മക്കള്‍
അഴകപ്പന്‍ അബൂട്ടി അബ്ദുല്‍സലാം
ദിദാര്‍ സിംഗ് സാമുവല്‍ജോണ്‍
അനില്‍ശര്‍മയുമ,ച്ചുതന്‍റെയും
സഹോദരങ്ങളാണിവര്‍, ഞങ്ങള്‍ അറേബ്യന്‍ മലയാളികള്‍
ആശകളും ആയുസ്സും പണയപ്പെടുത്തി
പൊരുതിത്തളരുമ്പോഴും
അവഗണനയുടെകയ്പുനീര്‍ നീട്ടി പരിഹസിക്കുന്ന
നെറികെട്ട ഭരണകൂടങ്ങളുടെ മര്‍മ്മം തകര്‍ക്കാന്‍
ഒരു വോട്ട് പോലുമില്ലാത്തവര്‍
ഞങ്ങള്‍ അറേബ്യന്‍ മലയാളികള്‍
ജീവകോശങ്ങള്‍ വിറ്റ് വിറ്റുണ്ടാക്കിയ
കോടികള്‍ക്ക് പകരമായ്
ആകാശതമ്പ്രാക്കളുടെ നിരന്തര ചൂഷണം
നിര്‍ബാധം തുടരാന്‍
ചൂട്ട് വീശുന്നവരോടുള്ള നാവറുക്കപ്പെട്ടവരുടെ
മൌന പ്രതിഷേധമാണിവര്‍
ഞങ്ങള്‍ അറേബ്യന്‍ മലയാളികള്‍
പ്രക്ഷോഭ കൊടുങ്കാറ്റിനെ
അന്ഗ്നിശലാകകളേറ്റുവാങ്ങുമ്പോള്‍
കത്തിപ്പടരാന്‍ പാങ്ങ് നോക്കി
കാത്തിരിക്കുന്നിവര്‍
ഞങ്ങള്‍ അറേബ്യന്‍ മലയാളികള്‍
*********************************
Tuesday, June 8, 2010
Thursday, June 3, 2010
സഖാക്കളെ മുന്നോട്ട്
രചന: വിജയന്‍ നണിയൂര്‍
==========================================================
യുഗപ്രഭാവരെ..
രാഷ്ട്ര ശില്‍പികളെ..
രക്തസാക്ഷികളെ..
അഭിവാദ്യം....അഭിവാദ്യം....അഭിവാദ്യം...
മന്വന്തരങ്ങള്‍ക്ക് പൂത്താലിചാര്‍ത്തിയ
മാനവ സ്നേഹ മയൂഖങ്ങളെ
യുഗപ്രഭാവരെ അഭിവാദ്യം..
രാഷ്ട്രശില്‍പികളെ അഭിവാദ്യം..
രക്തസാക്ഷികളെ അഭിവാദ്യം...
യുവചേതനയുടെ അഭിവാദ്യം...
നൂപുരധ്വനികളുതിര്‍ത്തു ജനനി
സിന്ധുനദീതട ഭൂവില്‍
പാടിയുറക്കെയനുപല്ലവികള്‍
ഗംഗാപുളിനതരംഗങ്ങള്‍
വാല്മീകങ്ങളുടച്ചു ഋഷികള്‍
മാനിഷാദകള്‍ പാടീ... ( മന്വന്തരങ്ങള്‍ക്ക്....)
അടിമത്വത്തിന്‍ കറുത്ത ചങ്ങല
അറുത്ത്‌മാറ്റിയ സൂര്യന്മാര്‍
അടര്‍ക്കളങ്ങളില്‍ പിറന്ന നാടിന്‍
അഭിമാനക്കൊടി നാട്ടിയവര്‍
അഭിവാദ്യം നിങ്ങള്‍ക്കഭിവാദ്യം
സ്വതന്ത്ര ഭാരത ശില്‍പികളെ... ( മന്വന്തരങ്ങള്‍ക്ക്...)
x x x x
പുത്തന്‍ചിന്തകളറിവിന്‍മുത്തുകള്‍
തിരസ്ക്കരിക്കും മൃതബോധങ്ങള്‍
വര്‍ഗീയതയുടെ വിഷ വൃക്ഷങ്ങളെ
സാമ്രാജ്യത്വ സേവകരെ
മനുഷ്യന്‍റെ സ്വപ്‌നങ്ങള്‍ വിട്ടുതരൂ
വഴിമുടക്കാതെയീ പാത തരൂ
പാടട്ടെ സംഘഗാനം...
ഞങ്ങള്‍ പാടട്ടെ സ്നേഹഗീതം...( പുത്തെന്‍ചിന്തകള്‍...)
***** ***** *******
Subscribe to:
Comments (Atom)